ഡൈമൻ ചട്ടമ്പി

കീനേരി അച്ചു, കാറക്കുടി ദാസന്‍, ഇട്ടിച്ചിറ ഡൈമന്‍ ചട്ടമ്പി തുടങ്ങിയ ‘പ്രഗല്‍ഭരായ’ ആസ്ഥാന ഗുണ്ടകള്‍ ഒക്കെ ഇപ്പോള്‍ നമ്മുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു തുടങ്ങി. പിരിച്ചു വെച്ച മീശയും മടികുത്തിലെ രാഗി-മിനുക്കിയ കത്തിയുമായി ലോകത്തിനെ വിറപ്പിക്കാന്‍ ഞാന്‍ ഒരുങ്ങിയിറങ്ങുന്ന കാലം വിദൂരമല്ല.

വെട്ടിച്ചിറ ഡൈമണ്‍

“വെട്ടും കുത്തുമൊന്നും ഈ വെട്ടിച്ചിറ ഡൈമന് പുത്തരിയല്ല. .. മുരുകപ്പാ ഉങ്ക അപ്പന് വായ്ക്കരിയിടാന്‍ നീ വേണം “. സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തില്‍ 1992-ല്‍ പുറത്തിറങ്ങിയ ആര്‍ദ്രം എന്ന ചിത്രത്തിലാണ് ജഗതിയുടെ ഈ കിടിലന്‍ കഥാപാത്രം.

എട്ടുകാലി മമ്മൂഞ്ഞ്

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്തമായ ഒരു കഥാ പാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ കഥാപാത്രം പ്രശസ്തമായത്‌. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ്‌ മമ്മൂഞ്ഞിന് വേണം. മമ്മൂഞ്ഞ് പറയും ” അത് ഞമ്മളാണ്”. പാറുക്കുട്ടി ഗര്‍ഭിണി ആണെന്ന് പറഞ്ഞപ്പോളും മമ്മൂഞ്ഞ് പറഞ്ഞു ” “അത് ഞമ്മളാണ്”. പാറുക്കുട്ടി മനക്കലെ ആന ആയിരുന്നു.