എട്ടുകാലി മമ്മൂഞ്ഞ്

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്തമായ ഒരു കഥാ പാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ കഥാപാത്രം പ്രശസ്തമായത്‌. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ്‌ മമ്മൂഞ്ഞിന് വേണം. മമ്മൂഞ്ഞ് പറയും ” അത് ഞമ്മളാണ്”. പാറുക്കുട്ടി ഗര്‍ഭിണി ആണെന്ന് പറഞ്ഞപ്പോളും മമ്മൂഞ്ഞ് പറഞ്ഞു ” “അത് ഞമ്മളാണ്”. പാറുക്കുട്ടി മനക്കലെ ആന ആയിരുന്നു.